തിരുവനന്തപുരം കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതില്‍ ക്രമക്കേട്: വിജിലന്‍സിന് പരാതി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നുവെന്ന് ആരോപിച്ച് കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ശ്രീകാര്യം ശ്രീകുമാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. കുറഞ്ഞ തുകയ്ക്ക് കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കി, പിന്നീട് അതേ കെട്ടിടങ്ങള്‍ ഉയര്‍ന്ന തുകയ്ക്ക് മറിച്ച് നല്‍കുന്നതിലൂടെ വലിയ സാമ്പത്തിക നഷ്ടം കോര്‍പ്പറേഷനുണ്ടായെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
കെട്ടിടങ്ങളുടെ വാടക ഓരോ വര്‍ഷവും പുതുക്കണമെന്ന നിര്‍ബന്ധ വ്യവസ്ഥ പാലിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം ഓരോ വര്‍ഷവും വാടക വര്‍ധിപ്പിക്കണം. കൂടാതെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നിശ്ചിത ശതമാനം വാടക മുറികള്‍ മാറ്റിവെക്കണമെന്ന നിര്‍ദേശവും നിലവിലുണ്ട്. എന്നാല്‍ കഴിഞ്ഞ ഭരണസമിതി ഈ വ്യവസ്ഥകളൊന്നും പാലിച്ചില്ലെന്നാണ് ആരോപണം.
ക്രമക്കേടുകള്‍ തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി കൈമാറിയതെന്ന് ശ്രീകാര്യം ശ്രീകുമാര്‍ അറിയിച്ചു. വിഷയത്തില്‍ എത്രയും വേഗം നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം വിജിലന്‍സിനെ സമീപിച്ചിട്ടുണ്ട്.



