KeralaNews

‘ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ ആക്രമണം രൂക്ഷം’; പ്രധാനമന്ത്രിക്ക് കെ സി വേണുഗോപാലിന്റെ കത്ത്

പ്രധാനമന്ത്രിക്ക് കെ സി വേണുഗോപാലിന്റെ കത്ത്. ഇന്ത്യയിൽ ക്രൈസ്തവ വിഭാഗത്തിനെതിരെ ആക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കത്ത്. ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല.

വിദ്വേഷം പ്രചരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നു. ഡൽഹി ഛത്തീസ്ഗഡ് ഉത്തർപ്രദേശ് മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെ ക്രമണങ്ങൾ ഉണ്ടായി. പാലക്കാട് കുട്ടികളുടെ കരോൾ സംഘത്തിന് നേരെ ആക്രമണം ഉണ്ടായി.

ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് പള്ളികൾക്ക് നേരെ ആക്രമണം ഉണ്ടായി. പ്രധാനമന്ത്രിയുടെയും ഭരണകൂടത്തിന്റെയും മൗനം വിദ്വേഷമുണ്ടാക്കുന്നവർക്ക് ധൈര്യം നൽകിയെന്നും കത്തിൽ വ്യക്തമാക്കി.

പുതുവത്സര ദിനാഘോഷങ്ങൾ വരാനിരിക്കെ ആക്രമണങ്ങൾ തടയാൻ സർക്കാർ പരമാവധി മുൻകരുതലുകൾ സ്വീകരിക്കണം. ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button