Kerala

പക്ഷിപ്പനി ; ആലപ്പുഴയിൽ ചിക്കൻ വിഭവ വിൽപ്പനക്ക് നിരോധനം

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നതിന് നിരോധനം. ഇതോടെ ആലപ്പുഴയിലെ ഹോട്ടൽ വ്യാപാര മേഖല പ്രതിസന്ധിയിലായി. ശീതീകരിച്ച മാംസത്തിനു പോലും നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ സംഘടന ഭാരവാഹികൾ കലക്ടർക്ക് നിവേദനം നൽകി.

ഇന്നലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ചിക്കൻ വിഭവങ്ങൾ വിൽക്കുന്ന ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു. കോഴിയിറച്ചി വ്യാപാര മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള പൗൾട്രി ഫെഡറേഷൻ പ്രതിനിധികളും ആലപ്പുഴ കലക്ടർക്ക് നിവേദനം നൽകി. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ഇതുവരെ 24,309 പക്ഷികളെയാണ് കൊന്നൊടുക്കിയത്. കള്ളിങ് നടത്തിയ പ്രദേശങ്ങളിൽ അണു നശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതേസമയം, 31 വരെയുള്ള നിരോധനത്തിൻ്റെ ഫലം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന് കളക്ടർ അറിയിച്ചു. ശീതീകരിച്ച മാംസം വിൽക്കാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. പ്രോട്ടോക്കോൾ പാലിക്കണമെന്നും കളക്ടർ നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button