നിലമ്പൂര്‍ വനത്തില്‍ സ്വര്‍ണ ഖനനം

മലപ്പുറം നിലമ്പൂര്‍ വനത്തില്‍ നിന്ന് സ്വര്‍ണ ഖനനം ചെയ്ത കേസില്‍ ഏഴ് പേര് പിടിയില്‍. മമ്പാട് പുള്ളിപ്പാടം സ്വദേശികളെയാണ് വനം ഇന്റലിജന്‍സും റേഞ്ച് ഓഫീസറും ചേര്‍ന്ന് പിടികൂടിയത്. റസാക്, ജാബിര്‍ , അലവികുട്ടി , അഷറഫ്, സക്കീര്‍ , ഷമീം , സുന്ദരന്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തും.
മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. നിലമ്പൂര്‍ വനമേഖലയില്‍ മരുത ഭാഗം മുതല്‍ നിലമ്പൂര്‍ മോടവണ്ണ വരെയുള്ള ചാലിയാര്‍ പുഴയുടെ ഭാഗങ്ങളില്‍ മണലില്‍ സ്വര്‍ണത്തിന്റെ അംശമുണ്ട്. നിലമ്പൂര്‍ റെയിഞ്ച് പനയങ്കോട് സെക്ഷന്‍ പരിധിയില്‍ ആയിര വല്ലികാവ് മേഖലയില്‍ വെച്ചാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പ്രതികള്‍ സ്വര്‍ണം അരിച്ചെടുക്കുകയായിരുന്നു. പ്രതികള്‍ കുറെ അധികം ദിവസങ്ങളായി വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ റെഞ്ച് ഓഫീസര്‍ സൂരജ് വേണുഗോപാലും സംഘവും ആണ് പ്രതികളെ പിടികൂടിയത്.




