വി കെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയണമെന്ന നിർദേശം മേയർ വിവി രാജേഷ് അറിഞ്ഞില്ല

വി കെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയണമെന്ന നിർദേശം മേയർ വിവി രാജേഷ് അറിഞ്ഞില്ല. കൂടിയാലോചന നടത്താതെയാണ് ആർ ശ്രീലേഖ എംഎൽഎയെ വിളിച്ചത്. മുൻ കൗൺസിൽ തീരുമാനം പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കും. വാടക കരാർ കാലാവധി മാർച്ച് വരെ ഉണ്ടെന്നും ഒഴിയുന്ന കാര്യം അതിനുശേഷം ആലോചിക്കാം എന്നുമാണ് വികെ പ്രശാന്തിന്റെ പ്രതികരണം. അതേസമയം കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ ഓഫീസ് ഒഴിയുമെന്ന് വികെ പ്രശാന്ത് പറഞ്ഞു.
രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്ന് വികെ പ്രശാന്ത് പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാൽ ഒഴിയുക തന്നെ ചെയ്യുമെന്ന് വികെ പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു. സമാന്യമര്യാദ കണിച്ചില്ലെന്ന് അദേഹം കുറ്റപ്പെടുത്തി. സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിർബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്ന് വികെ പ്രശാന്ത് കൂട്ടിച്ചേർത്തു.




