Kerala

മൈസൂരു കൊട്ടാരത്തിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചു

കർണാടകയിൽ മൈസൂരു കൊട്ടാരത്തിന്റെ ജയമാർത്താണ്ഡ കവാടത്തിന് സമീപം ബലൂണുകളിൽ നിറയ്ക്കാൻ ഉപയോഗിക്കുന്ന ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. യുപി സ്വദേശി സലീം ആണ് മരിച്ചത്. 4 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8:30-ഓടെയാണ് അപകടമുണ്ടായത്.

ഉത്തർപ്രദേശിലെ കനൗജ് സ്വദേശിയാണ് സലീംഎന്ന ബലൂൺ കച്ചവടക്കാരൻ. ക്രിസ്മസ് അവധിയും കൊട്ടാരത്തിലെ ഫ്ലവർ ഷോയും പ്രമാണിച്ച് വൻ ജനത്തിരക്കുള്ള സമയത്തായിരുന്നു അപകടം. സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button