ശ്രീനിവാസന് വിട: സംസ്കാരം നാളെ രാവിലെ; ഇന്ന് ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകള്‍ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പില്‍ രാവിലെ 10 മണിയ്ക്കാണ് സംസ്കാരമെന്ന് സംവിധായകന് രഞ്ജി പണിക്കര്‍ മാധ്യമങ്ങളോട് അറിയിച്ചു. ഇതിന് മുമ്പ് ഇന്ന് ഉച്ചയ്ക്ക് 1 മണിമുതല്‍ 3 മണിവരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടക്കുകയെന്ന് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന് അറിയിച്ചു.
ഡയാലിസിസിന് പോകുന്നതിനിടെയാണ് ശ്രീനിവാസന് തളര്‍ച്ച അനുഭവപ്പെട്ടത്. തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ വിമല ശ്രീനിവാസനോടൊപ്പം ഉണ്ടായിരുന്നു.
ശ്രീനിവാസന്റെ വിയോഗത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി. സിനിമയിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം.


