KeralaNews

കൊച്ചിയിൽ റിട്ട. അധ്യാപിക മരിച്ച നിലയിൽ, മൃതദേഹത്തിൽ നിറയെ മുറിവുകള്‍, പൊലീസ് അന്വേഷണം

കൊച്ചി നഗരത്തിൽ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരി വനജയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കിടക്കയിലാണ് രക്തം വാർന്ന് മരിച്ച നിലയിൽ വനജയെ കണ്ടെത്തിയത്.

വനജയുടെ മൃതദേഹം നിറയെ മുറിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തെത്തിയ പൊലീസ് പ്രാഥമികമായി നടത്തിയ പരിശോധനയിൽ കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. കൂടുതൽ പരിശോധനകള്‍ക്കുശേഷമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ പകൽ മുഴുവൻ വീട്ടിൽ വനജ തനിച്ചായിരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് അന്വേഷണം. ഇന്ന് ഫോറന്‍സിക് വിദഗ്ധരടക്കമെത്തി ശാസ്ത്രീയ പരിശോധന നടത്തും. മോഷണശ്രമത്തിനിടയുള്ള കൊലപാതകം ആണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹത്തിന് അരികിൽ നിന്ന് ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button