News
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം: അധ്യാപകന്‍ അറസ്റ്റില്‍

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റിലായി. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശിയായ ഇയാള്‍ തൃശൂര്‍ കുന്നംകുളത്തെ ഒരു സ്വകാര്യ സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനുമായാണ് പ്രവര്‍ത്തിച്ചിരുന്നത്.
സ്‌കൂളിലെ ഏഴ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. വിദ്യാര്‍ത്ഥികള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളെ ഇയാള്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായും പരാതിയില്‍ പറയുന്നു.
കുന്നംകുളം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇയാളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.



