Blog

വി സി നിയമനത്തിലെ സമവായം: രേഖാമൂലം ​ഗവർണർ‌ സുപ്രീം കോടതിയെ അറിയിച്ചു, നിയമന ഉത്തരവുകൾ കൈമാറി

ഡൽഹി : വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ചാൻസിലറായ ​ഗവർണർ. സുപ്രീം കോടതിയിൽ ഗവർണർ സത്യവാങ്മൂലം സമർപ്പിച്ചു. സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കോടതി നിർദ്ദേശപ്രകാരം ഈക്കാര്യം ജസ്റ്റിസ് ധൂലിയെ അറിയിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്. ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

ഗവർണ്ണറും സർക്കാരും തമ്മിൽ സമവായത്തിലെത്തിയതിന് പിന്നാലെ സിസ തോമസ് കെടിയു വിസിയായി ഇന്ന് ചുമതലേയേറ്റു. പണ്ട് തനിക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങൾ ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ആരോപണങ്ങൾ വേദനയുണ്ടാക്കിയെന്നും ആയിരുന്നു സിസ തോമസിന്റെ പ്രതികരണം. വലിയ തർക്കത്തിനൊടുവിലെ സർക്കാർ- ഗവർണർ ഒത്തുതീർപ്പിന് പിന്നിൽ അന്തർധാര ഉണ്ടെന്നാണ് കോൺഗ്രസ് പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button