‘തരൂരിൻ്റെയും രാഹുൽ ഗാന്ധിയുടെയും പ്രത്യയശാസ്ത്രങ്ങള്‍ രണ്ട്’; പോസ്റ്റ് പങ്കുവെച്ച് ശശി തരൂർ
വീണ്ടും വിവാദത്തിന് തിരികൊളുത്തി കോൺഗ്രസ് നേതൃത്വത്തിനെതിരെ ശശി തരൂർ. രാഹുൽ ഗാന്ധിയുടെയും ശശി തരൂരിൻ്റെയും രണ്ട് പ്രത്യയശാസ്ത്ര പ്രവണതയെന്ന എക്സ് പോസ്റ്റ് പങ്കുവെച്ച് ശശി തരൂർ. വിലയിരുത്തൽ ന്യായയുക്തവും പാർട്ടിയിലെ നിലവിലെ യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാണെന്നും തരൂർ പോസ്റ്റിൽ തരൂർ പറയുന്നു.
ശശി തരൂരും രാഹുൽ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോൺഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്നം അവരുടെ സഹവർത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയിൽ കൊണ്ടുപോവാനോ ഉള്ള കഴിവ് കോൺഗ്രസിനില്ല എന്നതാണ് പ്രശ്നം’. തരൂർ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
കഴിഞ്ഞ ദിവസം രാഹുൽഗാന്ധി വിളിച്ചു ചേർത്ത കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ ശശി തരൂർ പങ്കെടുത്തിരുന്നില്ല. തരൂരിന്റെ പങ്കെടുക്കാത്തതിന്റെ കാരണം അറിയില്ലെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. കോൺഗ്രസിന്റെ മൂന്നു സുപ്രധാന യോഗങ്ങളിലാണ് തരൂർ പങ്കെടുക്കാതിരുന്നത്.
വ്ലാഡിമിർ പുടിന് രാഷ്ട്രപതി നൽകിയ അത്താഴ വിരുന്നിൽ തരൂരിനെ ക്ഷണിച്ചിരുന്നു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നീ കോൺഗ്രസ് നേതാക്കളെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നില്ല. ഇതോടെയാണ് തരൂരിന്റെ ക്ഷണം ചർച്ചയായത്.


