Kerala
ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു

മണ്ഡലകാല തീര്‍ഥാടനം 28 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തിയ ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു. ഇന്നലെ വരെ 23,47554 ഭക്തരാണ് ദര്‍ശനം പൂര്‍ത്തീകരിച്ചത്. വിവിധ കാനനപാതകളിലൂടെ ആകെ 1,02,338 പേര് സന്നിധാനത്ത് എത്തി. എന്നാലിന്ന്, കഴിഞ്ഞ ഞായറാഴ്ചയിലേതിലും താരതമ്യേന തിരക്ക്
കുറഞ്ഞു.
രാത്രി 8 മണി വരെ ദര്‍ശനം നടത്തിയത് 51,741 പേരാണ്. സ്പോട് ബുക്കിംഗ് വഴി 7,455 പേര് ദര്‍ശനം നടത്തി. ശരാശരി 80,000 തീര്‍ഥാടകരാണ് പ്രതിദിനം സന്നിധാനത്ത് എത്തുന്നത്. ഡിസംബര്‍ 8 നാണ് ഏറ്റവും അധികം പേരെത്തിയത് – ഒരു ലക്ഷത്തി പതിനായിരത്തിലധികം പേര് ദര്‍ശനം നടത്തി. നവംബര്‍ 24നും ഭക്തരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞിരുന്നു.


