തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം; കോൺഗ്രസ് പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകരെ അഭിനന്ദിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഐഎമ്മിന്റെ ഭരണത്തിൽ എല്ലാ പീഡനങ്ങളും പ്രയാസങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന വരാണ് ഐക്യ ജനാധിപത്യമുന്നണി, നൂറുകണക്കിന് കള്ളക്കേസുകൾ അക്രമങ്ങൾ അതിനെയൊക്കെ അതിജീവിച്ചാണ് കോൺഗ്രസ് പ്രവർത്തകർ. നൽകിയ വലിയ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകരെ അഭിനന്ദിക്കുന്നു കെ സി വേണുഗോപാൽ പറഞ്ഞു.
പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയമാണിത്. 14 ഡിസിസികളും കോർ കമ്മിറ്റികളും കഷ്ടപ്പെടുകയും പാടുപെടുകയും ചെയ്തു. വിജയം സമ്മാനിക്കുന്നതിൽ പിണറായി വിജയൻ സർക്കാറിന് വലിയൊരു പങ്കുണ്ട് ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി നേടാനുള്ള സാഹചര്യം ഉണ്ടാക്കാൻ പാടില്ലായിരുന്നു. തൃശ്ശൂരിന് ശേഷം തിരുവനന്തപുരംകോർപ്പറേഷനും ബിജെപിക്ക് കൊടുക്കാൻ ഒരേയൊരു കാരണക്കാരനെ ഉള്ളൂ അത് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരുമാണ്. മൃദു സമീപനം ബിജെപിയുടെ നേതാക്കൾ സ്വീകരിച്ചു. തിരുവനന്തപുരത്തെ ശക്തികേന്ദ്രങ്ങളെല്ലാം ഒലിച്ചു പോയത് അതുകൊണ്ടാണ് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എം എം മാണിയുടെ പ്രസ്താവനയ്‌ക്കെതിരെയും കെ സി വേണുഗോപാൽ പ്രതികരണം നടത്തി. ക്ഷേമപെൻഷൻ ആർ ശങ്കറിന്റെ കാലമുതൽ ഉള്ളതാണ്. അത് എല്ലാ സർക്കാരും മാറിമാറി നൽകുന്നതാണ്. എം എം മണി ഒറ്റയ്ക്ക് പറഞ്ഞതല്ല അതൊന്നും എൽഡിഎഫിനെ തോൽപ്പിച്ചാൽ പെൻഷൻ നിന്ന് പോകുമെന്നവർ വീടുകയറി പ്രചരിച്ചിച്ചു. മറ്റെല്ലാവരും അതെല്ലാം മനസ്സിൽ വെച്ചു.ജനങ്ങളെ അപമാനിക്കുകയായിരുന്നു എം എം മണി. കേരളത്തിലെ ജനങ്ങളെ ഇങ്ങനെ അപമാനിച്ച ഒരു കാലമുണ്ടായിട്ടുണ്ടോ സർക്കാരിൻറെ ഔദാര്യമല്ല ക്ഷേമപെൻഷൻ അവരുടെ പോക്കറ്റിൽ നിന്ന് എടുത്തു കൊടുക്കുന്നത് പോലെയാണ് പറഞ്ഞിരിക്കുന്നത്. മണിയുടെ ശൈലിയിൽ പിടിച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് പാർട്ടി സെക്രട്ടറി നടത്തിയത്. വോട്ട് ചെയ്തില്ലെങ്കിൽ മ്ലേച്ചമായ രീതിയിൽ അപമാനിക്കും,അതാണ് ഇന്നലെ ഉണ്ടായത് എം എം മണിയുടെ പരാമർശത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.




