Blog

തിരുവനന്തപുരത്തെ വിജയം: ദേശീയ തലത്തിലും ആഘോഷമാക്കി ബിജെപി, മലയാളത്തിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രിയും

ഡൽഹി: കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ബിജെപി–എൻഡിഎ വിജയം നേടിയതോടെ ദേശീയ തലത്തിൽ പാർട്ടിക്ക് വലിയ ആഹ്ലാദമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ സന്തോഷം പങ്കുവച്ച് രംഗത്തെത്തി. പ്രധാനമന്ത്രി ഇതിനകം എക്‌സിൽ (ട്വിറ്ററിൽ) നാല് കുറിപ്പുകൾ പങ്കുവച്ചു. മലയാളത്തിലടക്കം അദ്ദേഹം സന്തോഷം അറിയിച്ചതാണ് ശ്രദ്ധേയം.

മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും തിരുവനന്തപുരം വിജയം ആഘോഷമാക്കി. കേരളത്തിലെ ഈ വിജയം ദേശീയ തലത്തിൽ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ബിജെപി നേതൃത്വം. ‘വികസിത കേരളം’ എന്ന പ്രചാരണത്തിലൂന്നിയാണ് നേതാക്കൾ വിജയാഘോഷത്തിൽ പങ്കെടുക്കുന്നത്.

പ്രധാനമന്ത്രി പങ്കുവച്ച മലയാളം കുറിപ്പിൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി–എൻഡിഎ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്ത കേരളത്തിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. യു‌ഡിഎഫിനെയും എൽഡിഎഫിനെയും കൊണ്ട് കേരളം ക്ഷീണിച്ചിരിക്കുകയാണെന്നും, മികച്ച ഭരണം നൽകാനും എല്ലാവർക്കും അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള വഴി എൻഡിഎയാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നുവെന്നും മോദി വ്യക്തമാക്കി.

വിജയത്തിന് പിന്നാലെ നടത്തിയ ആദ്യ കുറിപ്പിൽ “നന്ദി തിരുവനന്തപുരം” എന്നാണ് പ്രധാനമന്ത്രി എഴുതിയത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി–എൻഡിഎ നേടിയ ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന പ്രതീക്ഷകൾ നിറവേറ്റാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾ വിശ്വസിക്കുന്നതായും, കേരളം യു‌ഡിഎഫിനെയും എൽഡിഎഫിനെയും മടുത്തുവെന്നും മോദി അഭിപ്രായപ്പെട്ടു. നഗരത്തിന്റെ ഊർജ്ജസ്വലമായ വളർച്ചയ്ക്കായി ബിജെപി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘വികസിത കേരളം’ എന്ന ഹാഷ്‌ടാഗോടെയാണ് മോദിയുടെ ട്വീറ്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button