ആര് വീഴും? ആര് വാഴും? സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം, തിരുവനന്തപുരം കോർപ്പറേഷനിൽ എൻ ഡി എ മുന്നിൽ

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. കൊച്ചിയിൽ എൽഡിഎഫും മുന്നേറുന്നു. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യുഡിഎഫ് മുന്നേറ്റം. തൃശൂരിൽ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫിന് 28 സീറ്റിലാണ് മുന്നിൽ. കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. കോഴിക്കോടും അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിനായിരുന്നു ജയം.
കോഴിക്കോട് കോര്‍പ്പറേഷനില്‍ 23 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 11 ഇടത്ത് യുഡിഎഫ് മുന്നേറ്റം. 5 ഇടത്ത് എന്‍ഡിഎ മുന്നില്‍. തിരുവനന്തപുരം നഗരസഭയില്‍ ലീഡ് ഉയർത്തി എന്‍ഡിഎ. 8 സീറ്റുകളിലാണ് എല്‍ഡിഎ ലീഡ്. 4 ഇടങ്ങളില്‍ എല്‍ഡിഎഫ് ലീഡ്. യുഡിഎഫ് ലീഡ് ഒരു വാർഡില്‍ മാത്രം. തൃശൂര്‍ കോര്‍പറേഷനില്‍ എട്ട് ഇടങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. തൊട്ടുപിന്നില്‍ എല്‍ഡിഎ. 6 ഇടങ്ങളില്‍ എല്‍ഡിഎ മുന്നേറ്റം. നാലിടങ്ങളിലാണ് എല്‍ഡിഎഫ് ലീഡ്. കോഴിക്കോട് മരുതോങ്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി രവീന്ദ്രൻ മാസ്റ്റർ വിജയിച്ചു. വിജയം 202 വോട്ടിന്‍റെ ഭൂരിപക്ഷത്തിന്. എറണാകുളത്ത് 13 മുൻസിപ്പാലിറ്റികളിൽ 5 എണ്ണത്തിൽ എല്‍ഡിഎഫ് ലീഡ്. മലപ്പുറം നഗരസഭയില്‍ യുഡിഎഫ് ലീഡ്. മഞ്ചേരിയിലും യുഡിഎഫ്. തിരുവനന്തപുരത്ത് ലീഡ് പിടിച്ച് എല്‍ഡിഎഫ്. തൊട്ടുപിന്നില്‍ എല്‍ഡിഎ. തൃകോണ പോരാട്ടം തുടരുന്നു.


