Kerala

രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി തീരുമാനം സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് കെ. സുരേന്ദ്രന്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് സര്‍ക്കാരിന് ഏറ്റ തിരിച്ചടിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കീഴ്‌കോടതിയുടെ വിധിപോലും പരിശോധിക്കാതെയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയാണ് ഉള്ളതെന്ന് മുഖ്യമന്ത്രിക്കും പൊലീസുകാര്‍ക്കും അറിയാമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കോടതി നടപടിയില്‍ നീതീകരണം കാണുന്നില്ല. കൈ എത്തും ദൂരത്ത് രാഹുല്‍ ഉണ്ടായിട്ടും അറസ്റ്റ് ചെയ്തില്ലെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. തെരഞ്ഞെടുപ്പ് വരെ നീട്ടി കൊണ്ടുപോകാനാണ് സിപിഐഎം ശ്രമിച്ചതെന്ന് അദേഹം വിമര്‍ശിച്ചു. ലൈംഗിക പീഡന -ഭ്രൂണഹത്യാകേസിലാണ് ?ഹൈക്കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് അറസ്റ്റ് തടഞ്ഞത്. പ്രതി ഉന്നയിച്ച വാദങ്ങള്‍ കേള്‍ക്കണമെന്നും കുറ്റം ചെയ്യാത്ത ഒരാളും ശിക്ഷിക്കപ്പെടരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button