News

കബനിഗിരിയില്‍ രണ്ടു പെണ്‍കുട്ടികളെ കാണാതായി; വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പോലീസ്

കല്‍പ്പറ്റ: പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കല്‍ ഉന്നതിയിലെ ബാലകൃഷ്ണന്റെ മകള്‍ മഞ്ജു (19) ബിനുവിന്റെ മകള്‍ അജിത (14) എന്നിവരെ നവംബര്‍ 17 മുതല്‍ കബനിഗിരിയിലെ വീട്ടില്‍ നിന്നും കാണാതായതായി പുല്‍പ്പള്ളി പോലീസ് അറിയിച്ചു. കുട്ടികളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി മഹേഷ് അറിയിച്ചു. ഫോണ്‍: 04936 240294.

പാടിച്ചിറ കബനിഗിരി എന്ന സ്ഥലത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കുട്ടികളെ കാണാതായത്. ഇക്കഴിഞ്ഞ നവംബര്‍ 17-ന് രാവിലെ 07:45നും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലുള്ള സമയത്താണ് കുട്ടികളെ കാണാതായത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കുട്ടികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊതുജനങ്ങളുടെ സഹായം തേടുകയാണ് പൊലീസ്. കാണാതായ കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ ബന്ധപ്പെട്ട സൈബര്‍ ക്രൈം വിഭാഗത്തിലോ അറിയിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button