News
ഇറാൻ അവയവക്കടത്ത് കേസ്: അറസ്റ്റിലായ മുഖ്യപ്രതി മധുവിനെ റിമാൻഡ് ചെയ്ത് എന്‍ഐഎ കോടതി

ഇറാന്‍ അവയക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മധുവിനെ കൊച്ചിയിലെ എന്‍ഐഎ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അവയവക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നും ഇന്ത്യയില്‍ നിന്ന് അവയക്കടത്ത് ലക്ഷ്യമിട്ട് പതിനാല് പേരെ ഇറാനിലേക്ക് കൊണ്ടു പോയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടി. റാക്കറ്റിന്‍റെ ഇരകളായ കൂടുതല്‍ പേരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു.ഇറാനിലെ ടെഹ്റാന്‍ കേന്ദ്രീകരിച്ച് ടൂറിസം രംഗത്ത് പ്രവര്‍ത്തിച്ചിരുന്നയാളാണ് അറസ്റ്റിലായ മധു.




