തെരഞ്ഞെടുപ്പ് കമ്മീഷന് വിശ്വസിക്കാന്‍ പറ്റാത്ത ഏജന്‍സി; കെസി വേണുഗോപാല്‍

തിരുവനന്തപുരം: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാന്‍ പറ്റാത്തതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഇനി വിശ്വാസ്യതയുള്ള ഏജന്‍സിയല്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ ആരോപിച്ചു. ഒന്നിലും ഒരു കൂസലും ഇല്ലാതെ പെരുമാറ്റചട്ടം ലംഘിക്കപ്പെട്ടതായും ധാരാളം പണം ഒഴുകിയതായും അദ്ദേഹം പറഞ്ഞു.
ബീഹാറില്‍ പ്രചാരണത്തിനിടെ സിപിഐഎമ്മിന്റെ അഖിലേന്ത്യ സെക്രട്ടറി പോലും എത്തിയില്ലെന്നും, മുഖ്യമന്ത്രിപദം വഹിക്കുന്ന ഏക സിപിഐഎം നേതാവും പങ്കെടുത്തില്ലെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ് ശക്തമായി പ്രചാരണത്തില്‍ സജീവമായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അരൂര്‍ ഉയരപ്പാത അപകടവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം സങ്കീര്‍ണ്ണ ജോലികള്‍ നടക്കുമ്പോള്‍ NHAI ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ടായിരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.


