മലയാളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരീസ് ഇൻസ്പെക്ഷൻ ബംഗ്ലാവിന് മികച്ച അഭിപ്രായം

മലയാളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരീസ് ആണ് ഇന്ന് സീ5 വഴി പുറത്തിറങ്ങിയ ഇൻസ്പെക്ഷൻ ബംഗ്ലാവ്. ശബരീഷ് വർമ്മയാണ് സീരിയസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതര ഭാഷകളിലെ സക്സസ് ഫോർമുലയായ ഹൊറർ കോമഡി മലയാളത്തിൽ എത്തുമ്പോൾ പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താത്ത ഒരു അനുഭവമാണ് സമ്മാനിക്കുന്നത്.
ഒരു ഗ്രാമത്തിൽ നിലകൊള്ളുന്ന ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്ന പ്രേതബാധയുള്ള വീട്ടിലേക്ക് പോലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുന്നു, തുടർന്ന് അവിടത്തെ പോലീസുകാർക്കും നാട്ടുകാർക്കും നേരിടേണ്ടിവരുന്ന സന്ദർഭങ്ങളാണ് സീരിയസിന്റെ കഥാഗതി. വളരെ രസകരമായുള്ള ത്രഡ് വളരെ മികച്ച രീതിയിൽ തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുവാൻ സംവിധായകൻ സൈജു എസ് എസിന് സാധിച്ചിട്ടുണ്ട്.
വിശ്വാസങ്ങൾ മുറുകെപ്പിടിക്കുന്ന അല്പം ഭയമുള്ള സർക്കിൾ ഇൻസ്പെക്ടർ ആരാണ് ശബരീഷ് വർമയുടെ വിഷ്ണു മാധവൻ എന്ന കഥാപാത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. വളരെ രസകരമായും അനായാസകരവുമായാണ് ശബരീഷ് വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശബരീഷിന് പുറമേ ആധിയ പ്രസാദ്, ഷാജു ശ്രീധർ, സെന്തിൽ കൃഷ്ണ രാജാമണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി സീരീസിൽ എത്തുന്നുണ്ട്. ഷാജു ശ്രീധർ അവതരിപ്പിച്ച പരമേശ്വരൻ എന്ന യുക്തിവാദിയായ കോൺസ്റ്റബിൾ കഥാപാത്രവും പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നുണ്ട്.
7 എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന സീരീസ് ഓരോ എപ്പിസോഡും ഹാസ്യവും ഭീതിയും നിറച്ച് വളരെ ഗ്രിപ്പിങ് ആയാണ് മുന്നോട്ടുപോകുന്നത്. ദുരൂഹ സാഹചര്യങ്ങളിൽ എത്തുന്ന കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഏറെ ഉദ്യോഗ നിമിഷങ്ങൾ സമ്മാനിക്കുമ്പോൾ ഒറ്റയിരിപ്പിന് കണ്ടു തീർക്കാവുന്ന മലയാളത്തിലെ ഏറ്റവും മികച്ച സീരീസുകളുടെ പട്ടികയിൽ ഇടം പിടിക്കുന്നു ഇൻസ്പെക്ഷൻ ബംഗ്ലാവ്.
റേറ്റിംഗ് : 3.5/5
വീണ നായർ പ്രൊഡക്ഷൻസ് ബാനറിൽ, വീണ നായർ നിർമ്മിക്കുന്ന സീരീസിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സുനീഷ് വരനാടാണ്. വരുംദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലും സിനിമ പ്രേമികൾക്കിടയിലും ഇൻസ്പെക്ഷൻ ബംഗ്ലാവ് നിറഞ്ഞ ചർച്ചയായി മാറുമെന്ന് ഉറപ്പാണ്.




