
ആലപ്പുഴ അരൂരിൽ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. കരാര്‍ കമ്പനി ഉടമ രണ്ടു ലക്ഷം രൂപ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പറഞ്ഞ് കുടുംബം രംഗത്തെത്തിയിരുന്നു . അധികൃതരുടെ അനാസ്ഥയിലാണ് കുടുംബത്തിൻ്റെ തീരുമാനമെന്ന് സുഹൃത്ത് ജോമോൻ അറിയിച്ചു. നഷ്ടപരപരിഹാരം ഉറപ്പാക്കും വരെ മൃതദേഹം ഏറ്റുവാങ്ങില്ല എന്നും ഇവർ പറഞ്ഞിരുന്നു.
രാജേഷിനു ഭാര്യയും രണ്ടു കുട്ടികളും അച്ഛനും അമ്മയും ഉണ്ട്. ചികിത്സക്ക് തന്നെ വലിയ തുക വേണമെന്നും കുടുംബത്തിന്റെ ഏക ആശ്രയം രാജേഷ് ആയിരുന്നുവെന്നും കുടുബം പ്രതികരിച്ചിരുന്നു.
അതേസമയം അപകടം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരത്തിൽ ഉള്ള അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ വേണമെന്നും ദേശീയപാത നിർമ്മാണ പ്രശ്നങ്ങൾ നേരത്തെ തന്നെ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ് എന്നും മന്ത്രി പറഞ്ഞു.




