Kerala

പിഎം ശ്രീ; ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ അപ്പോള്‍ കാണാം, നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ അപ്പോള്‍ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രത്തിന് കത്ത് അയക്കാന്‍ അനന്തമായ കാത്തിരിപ്പില്ല. കത്ത് നല്‍കാന്‍ പ്രത്യേക മുഹൂര്‍ത്തം നിശ്ചയിച്ചിട്ടില്ലെന്നും, സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനങ്ങള്‍ അക്ഷരംപ്രതി നടപ്പാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വലമായി വിജയിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫ് പലമടങ്ങ് ദുര്‍ബലമായി. എല്‍ഡിഎഫ് കൂടുതല്‍ ശക്തിപ്പെട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം എല്ലായിടത്തും മാറ്റമുണ്ടാക്കിയെന്ന് അദേഹം പറഞ്ഞു. എല്‍ഡിഎഫ് മിഷനറി പൂര്‍ണമായും സജ്ജമാണ്. അപൂര്‍വം ചില ഇടങ്ങളില്‍ സീറ്റ് വിഭജന പ്രശ്‌നമുണ്ട്. അത് ഇന്നല്ലെങ്കില്‍ നാളെ തീരും. യുഡിഎഫിന് വര്‍ഗീയശക്തികളുമായി കൂട്ടുകെട്ടുണ്ട്. ഒരുവശത്ത് ജമാ അത്തെ ഇസ്ലാമിയും അപ്പുറത്ത് ഹിന്ദുത്വ ശക്തികളുമായാണ് കൂട്ടുകെട്ടെന്ന് ബിനോയ് വിശ്വം ആരോപിച്ചു.

ജമാ അത്തെ ഇസ്ലാമിയോട് യോജിക്കുന്നവര്‍ക്ക് എസ്ഡിപിഐയിലേക്ക് അധികം ദൂരമില്ല. ബിജെപിയെ യുഡിഎഫ് തങ്ങളുടെ ബന്ധുവായി കാണുന്നു. ആ ബന്ധം പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞ രംഗത്ത് വരാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ് അവരുടെ അടിസ്ഥാന ആശയങ്ങള്‍ പോലും ബലി കഴിച്ചാണ് കൂട്ടുകെട്ട്. ജനങ്ങള്‍ക്ക് ഒരു ഓപ്ഷന്‍ ഉണ്ടെങ്കില്‍ അത് എല്‍ഡിഎഫാണെന്ന് ഞങ്ങള്‍ക്കറിയാമെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ അറസ്റ്റിലും ബിനോയ് വിശ്വം പ്രതികരിച്ചു. ഉപ്പു തിന്നവര്‍ അവര്‍ വെള്ളം കുടിക്കണം. അഴിമതിക്കാര്‍ ആരായാലും അവരോട് സന്ധിയില്ല. അഴിമതിക്ക് പാര്‍ട്ടിയെ മറയാക്കിയത് അവരാണെന്നും പാര്‍ട്ടി ഉത്തരവാദിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button