ബിഹാർ തെരഞ്ഞെടുപ്പ് ; എൻ ഡി എക്ക് അധികാര തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ

ഡൽഹി : ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയ്ക്ക് അധികാരത്തുടർച്ചയാണ് പ്രവചിക്കുന്നത്. പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം ബിഹാറിൽ എൻഡിഎയ്ക്ക് അധികാരത്തുടർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. എൻഡിഎക്ക് 46.2% വോട്ടുകൾ ലഭിക്കുമെന്നും 133-159 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നുമാണ് പ്രവചിക്കുന്നത്. മഹാസഖ്യം 37.9% വോട്ടുകൾ നേടുമെന്നും 75-101 സീറ്റുകൾ നേടുമെന്നുമാണ് പ്രവചനം. ജൻ സുരാജ് പാർട്ടി 9.7% വോട്ടുകളും 0-5 സീറ്റുകളും നേടുമെന്നും പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 32% ജനങ്ങൾ താല്പര്യപ്പെടുന്നത് തേജസ്വി യാദവിനെയാണെന്നും സർവ്വേയിൽ പറയുന്നു. മാട്രിസ് സർവ്വേ പ്രകാരം എൻഡിഎ 147-167 സീറ്റുകൾ നേടുമെന്നും ഇന്ത്യ സഖ്യം 70-90 വരെ സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു. ന്യൂസ് 18 മെഗാ പോൾ പ്രകാരം എൻഡിഎ – 60 – 70 വരെ സീറ്റുകളും ഇന്ത്യ- 45 – 55 വരെ സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു.
Matrize IANS SURVEY
NDA 147 -167
IND 70 – 90
Peoples insight
NDA 133-148
IND- 87-102
CHANAKYA STRATEGIES
NDA 130 – 138
MAHA SAGHYAM 100-108
Dainik Bhaskar
NDA 145 -160
MAHA SAGHYAM- 73-91
JSP- 0
Oth 5 -10
JVC
NDA- 135-150
INDIA- 88-103
JSP- 0-1
OTH- 3-6
P MARQ
NDA- 142- 162
MAHA SAKHYAM -80- 98
JSP- 1-4
OTH – 0-3
ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് അവസാനിച്ചു. 5 മണി വരെ 67.14% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ആദ്യഘട്ട പോളിംഗിനെ മറികടന്ന് ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് ശതമാനം റെക്കോർഡ് പിന്നിട്ടിരിക്കുകയാണ്. 64.66% ആണ് ഒന്നാംഘട്ടത്തിൽ രേഖപ്പെടുത്തിയത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം പോളിംഗ് നടന്നത്. 45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്




