തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെന്ന് ഒ.ജെ. ജെനീഷ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ ജില്ലകളിലും സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളുമായി കോണ്‍ഗ്രസ് രംഗത്തെത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജെനീഷ് അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ പ്രത്യേക അദ്ഭുതങ്ങള്‍ ഉണ്ടാകും. കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് അദ്ദേഹം വ്യക്തമാക്കി.
പേരാമ്പ്രയില്‍ പൊലീസ് പ്രതികാര നടപടി തുടരുന്നതായി ജെനീഷ് ആരോപിച്ചു. സമരങ്ങളെ അടിച്ചമര്‍ത്താനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ടും പൊലീസ് പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വി.പി. ദുല്‍കിഫിലിനെതിരെ ചുമത്തിയ കേസിനെ കള്ളക്കേസാണെന്ന് ജെനീഷ്. പോലീസ് നടപടിക്ക് പിന്നിലെ രാഷ്ട്രീയ താത്പര്യം എന്താണ് എന്നത് വ്യക്തമാക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.
ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിനെ ഇപ്പോള്‍ ഡിവൈഎഫ്‌ഐ രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നതില്‍ ജെനീഷ് കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഷെറിനൊപ്പം ഉള്ള ഫോട്ടോ പുറത്തുവന്നപ്പോള്‍ കെ.കെ. ശൈലജ ടീച്ചര്‍ അത് തള്ളിപ്പറഞ്ഞിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ചുള്ള അവരുടെ നിലപാട് എന്താണ്? എന്നായിരുന്നു ജെനീഷിന്റെ ചോദ്യം.




