Kerala

യാത്രക്കാരൻ ട്രെയിനിൽ നിന്നു ചവിട്ടിത്തള്ളിയിട്ട പെൺകുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: വർക്കലയിൽ മദ്യ ലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്നു ചവിട്ടിത്തള്ളിയിട്ട പെൺകുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തന്നെ തുടരുന്നു. വീഴ്ചയിൽ തലയ്ക്കും നട്ടെല്ലിനും ​ഗുരുതര പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്.

മികച്ച ചികിത്സ ലഭിക്കുന്നില്ലെന്നു കുടുംബം ആരോപിച്ചിരുന്നു. എന്നാൽ ഏറ്റവും മികച്ച ചികിത്സ തന്നെ കുട്ടിക്കു നൽകുന്നുണ്ടെന്നു മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ വ്യക്തമാക്കി. പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോ ഉൾപ്പെടെയുള്ള എല്ലാ വിഭാ​ഗങ്ങളും ചേർന്നുള്ള ചികിത്സയാണ് നിലവിൽ നൽകുന്നതെന്നും ഡോ. ജയചന്ദ്രൻ പറഞ്ഞു.

ശ്രീക്കുട്ടിയുടെ തലച്ചോറിനാണ് പരിക്കേറ്റിരിക്കുന്നത്. തലച്ചോറിൽ ചതവുണ്ടെന്നു കണ്ടെത്തി. സർജിക്കൽ ഐസിയുവിലാണ് പെൺകുട്ടി ഇപ്പോഴുള്ളത്. വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും നൽകുന്നുണ്ടെന്നും ഡോക്ടർ പറയുന്നു. പ്ര​ഗത്ഭരായ ഡോക്ടർമാരുടെ സംഘമാണ് പെൺകുട്ടിയെ ചികിത്സിക്കുന്നതെന്നും സൂപ്രണ്ട് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button