മലയാള ഐക്യവേദി ജില്ലാസമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു

തൃശ്ശൂർ: മലയാള ഐക്യവേദി ജില്ലാസമ്മേളനം 2025 നവംബർ 1 ന് രാവിലെ 10 മണിക്ക് ശ്രീ കേരളവർമ്മ കോളേജിൽ വച്ച് ആലുവ യു സി കോളേജ് അസോസിയേറ്റ് പ്രൊഫസറായ
ഡോ. വിധുനാരായൺ ഉദ്ഘാടനം ചെയ്തു. വർത്തമാനകാലത്ത് സാങ്കേതികവിദ്യയിലൂടെ മലയാളത്തിൻ്റെ വളർച്ച അതിവേഗത്തിലൂടെ നടക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവ മാധ്യമങ്ങളിലൂടെ മലയാളത്തിൻ്റെ കണ്ടൻ്റുകൾ വർദ്ധിപ്പിക്കേണ്ടതാണെന്നും വിധുനാരായൺ പറഞ്ഞു. സമ്മേളനത്തിൽ മലയാള വിഭാഗവും വിദ്യാർത്ഥി മലയാളവേദിയും കൂടി ഡിജിറ്റൈസ് ചെയ്ത കുഞ്ചൻ നമ്പ്യാരുടെ കൃതികൾ താളിളക്കം എന്ന സൈറ്റിൽ കേരളവർമ്മ കോളേജ് പ്രിൻസിപ്പാൾ ഡോ.കെ ജയനിഷ അപ്‌ലോഡ് ചെയ്ത് ഉദ്ഘാടനം നടത്തി.
ജില്ലാ പ്രസിഡൻ്റ് ഡോ സി ആദർശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് എം. ആർ. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് രമേശൻ മലയാള ഐക്യവേദിയുടെ പുതുക്കിയ നയരേഖ അവതരിപ്പിച്ചു.ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ. ഒ.കെ. പ്രവീൺ, അഗസ്റ്റിൻ കുട്ടനെല്ലൂർ, അക്ഷര മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
തൃശ്ശൂർ ജില്ലയിലെ വിവിധ കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾ, മുൻ പ്രവർത്തകർ മുതലായവർ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തെ തുടർന്ന്, മലയാള ഐക്യവേദി, വിദ്യാർത്ഥി മലയാളവേദി എന്നിവയുടെ തെരഞ്ഞെടുപ്പും നടന്നു.
മലയാള ഐക്യവേദി തൃശ്ശൂർ ജില്ലാ കൺവീനർ: ഡോ. സെബാസ്റ്റ്യൻ ജോസഫ്, പ്രസിഡൻ്റ്: ഡോ. രാജേഷ് എം. ആർ., സെക്രട്ടറി : ഡോ. ആദർശ് സി.,ജോ. സെക്രട്ടറി ഒ.കെ. പ്രവീൺ, വൈസ് പ്രസിഡണ്ട് അഗസ്റ്റിൻ കുട്ടനെല്ലൂർ, ട്രഷറർ വിദ്യ എം.വി. എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു
വിദ്യാർത്ഥി മലയാളവേദി ജില്ലാ പ്രസിഡൻ്റ്: പഞ്ചമി ജയശങ്കർ, (സംസ്കൃത സർവ്വകലാശാല, കാലടി), സെക്രട്ടറി: ആദിശേഷൻ (എസ് എൻ കോളേജ് നാട്ടിക),
ജോ. സെക്രട്ടറി : ഐശ്വര്യ (കെ കെ ടി എം ഗവ. കോളേജ്), വൈസ് പ്രസിഡൻ്റ് സാന്ദ്ര (ശ്രീ കേരളവർമ്മ കോളേജ്), ഖജാൻജി: ആദർശ് എം ആർ ( ശ്രീ കേരളവർമ്മ കോളേജ്) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.



