മുക്കാട്ടുകര സെൻ്റ് ജോർജ്ജ് ദൈവാലയത്തിൽ ‘ജപമാല റാലി’ നടന്നു

മുക്കാട്ടുകര: തൃശ്ശൂർ മുക്കാട്ടുകര സെൻ്റ് ജോർജ്ജ് ദൈവാലയത്തിൽ ജപമാല മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ ജപമാല സമർപ്പണം പൂർത്തിയായി. ഇതിന്റെ ഭാഗമായി ജപമാല റാലിയായി പരിശുദ്ധ കന്യകാമാതാവിൻ്റെ രൂപങ്ങൾ ദൈവാലയത്തിൽ സമർപ്പിച്ചു.
ഇടവക വികാരി റവ. ഫാ. പോൾ പിണ്ടിയാൻ, അസി. വികാരി റവ. ഫാ. ഫ്രാൻസിസ് പുത്തൂക്കര, ഇടവക കൈക്കാരൻമാരായ ജോൺ സി. തോമസ്, സി.ഡി. ജോർജ്ജ്, സി.കെ. ഷെൽബി, ഡിക്സൺ ഡേവിസ്, കുടുംബ കൂട്ടായ്മ കൺവീനർ ഷിജു വർഗ്ഗീസ്, പി.ആർ.ഒ. ജെൻസൻ ജോസ് കാക്കശ്ശേരി, പ്രതിനിധി യോഗം അംഗങ്ങൾ, കുടുംബ കൂട്ടായ്മ ഭാരവാഹികൾ, സംഘടന ഭാരവാഹികൾ, പള്ളി ജീവനക്കാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ജപമാല രാജ്ഞിയായ പരിശുദ്ധ കന്യകാമാതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് നാളെ മുതൽ 31 വരെ വൈകുന്നേരം 5.30ന് നവനാൾ കുർബാനയും, ഒക്ടോബർ 31ന് സെൻ്റ് ആൻ്റണീസ് കപ്പേളയിൽ നിന്ന് ജപമാല റാലിയും, ഊട്ടുനേർച്ചയും നടക്കുമെന്ന് കമ്മറ്റിക്കാർ അറിയിച്ചു.



