Kerala

ഭിന്നശേഷി അധ്യാപക നിയമ വിഷയത്തില്‍ സവവായ നീക്കവുമായി വിദ്യാഭ്യാസമന്ത്രി

ഭിന്നശേഷി അധ്യാപക നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സവവായ നീക്കവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണ വിഷയത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തി. ഭിന്നശേഷി നിയമനത്തില്‍ ക്രൈസ്തവ മാനേജ്‌മെന്റിന്റെ ആശങ്ക പരിഹരിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം 13-ന് നടക്കുന്ന ചര്‍ച്ചയിലൂടെ ഈ വിഷയത്തിന് പരിഹാരമുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. സൗഹൃദപരമായിരുന്നു കൂടിക്കാഴ്ചയെന്നും മന്ത്രി പറഞ്ഞു.

രണ്ട് മണിയോടുകൂടിയാണ് മന്ത്രി ശിവന്‍കുട്ടിയും കേരള കോണ്‍ഗ്രസ് നേതാവ് ജോസ്‌കെ മാണിയും ബിഷപ്പിനെ കാണാനെത്തിയത്. സഭയുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാരിന്റ ഭാ?ഗത്ത് നിന്നുമുണ്ടാകുമെന്ന് കൂടിക്കാഴ്ചയില്‍ മന്ത്രി ഉറപ്പ് നല്‍കി. വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നപരിഹാരമുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലും പ്രതികരിച്ചു.

ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ സഭയും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ വലിയ തര്‍ക്കവും പോര്‍വിളിയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. സര്‍ക്കാര്‍ നിലപാടിനെയും വിദ്യാഭ്യാസ മന്ത്രിയെയും ആര്‍ച്ച് ബിഷപ്പ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മാനേജ്മെന്റുകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കെസിബിസി അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രിയെ പരാതി അറിയിച്ചിരുന്നു. കത്തോലിക്കാ സഭ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button