മധ്യപ്രദേശില്‍ രണ്ട് സിറപ്പുകള്‍ കൂടി നിരോധിച്ചു

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങള്‍ക്ക് പിന്നാലെ , മധ്യപ്രദേശില്‍ രണ്ട് സിറപ്പുകള്‍ കൂടി നിരോധിച്ചു. റീലൈഫ് , റെസ്പിഫ്രഷ് എന്നീ സിറപ്പുകളാണ് നിരോധിച്ചത്. രണ്ട് സിറപ്പുകളിലും ഉയര്‍ന്ന അളവില്‍ ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഡ്രഗ് കണ്‍ട്രോളറെ മാറ്റി. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 19 കുട്ടികള്‍ക്കാണ് ഇതുവരെ മരിച്ചത്.
ചുമ മരുന്നായ കോള്‍ഡ്രിഫ് കഫ് സിറപ്പിന് പിന്നാലെ റീലൈഫ് , റെസ്പിഫ്രഷ് സിറപ്പുകള്‍ക്ക് കൂടി മധ്യപ്രദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. പരിശോധനയില്‍ ഈ രണ്ടു മരുന്നുകളിലും ഉയര്‍ന്ന അളവില്‍ ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തി. ഗുജറാത്തിലായിരുന്നു കഫ് സിറപ്പുകളുടെ നിര്‍മ്മാണം. ഡ്രഗ് കണ്‍ട്രോളര്‍ ദിനേശ് കുമാര്‍ മൗര്യയെ മധ്യപ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രാജസ്ഥാന്‍ മധ്യപ്രദേശ് ഉത്തരപ്രദേശ് സര്‍ക്കാറുകള്‍ക്ക് നോട്ടീസ് അയച്ചു. സംസ്ഥാനങ്ങളിലെ പ്രാദേശിക ലബോറട്ടറികളോട് മരുന്നുകളുടെ സാമ്പിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചുമ മരുന്ന് കഴിച്ച് മരണങ്ങള്‍ സംഭവിച്ചതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി.



