Blog

കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ പ്രതിഷേധം, പ്രശ്‌ന പരിഹാരമില്ലാതെ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കില്ല

പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തെ തുടര്‍ന്നുണ്ടായ മരണത്തില്‍ വന്‍ പ്രതിഷേധം. ഇന്നലെ ശാന്തകുമാര്‍ എന്നയാള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ മേഖലയില്‍ നാല് പേരാണ് മരിച്ചത്.ഇന്നലെയാണ് തേക്കുവട്ട സ്വദേശി ശാന്തകുമാര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. താവളം- മുള്ളി റോഡിലാണ് സംഭവം.

ശാന്തകുമാര്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കാട്ടാന റോഡില്‍ നില്‍ക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. വീഴ്ചയില്‍ വാരിയെല്ല് പൊട്ടുകയും കാലിന് ?ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളെ മണ്ണാര്‍ക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button