Kerala
പത്തനംതിട്ടയില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍
പത്തനംതിട്ട കൊക്കാത്തോട്ടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മൂഴിയാര്‍ സ്വദേശി ബീനയാണ് ആശുപത്രിയിലേക്ക് പോകും വഴി വാഹനത്തില്‍ പ്രസവിച്ചത്. കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടിലെത്തിയ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ട്രൈബല്‍ പ്രമോടര്‍മാര്‍ ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാല്‍, യാത്രാമധ്യേ ബീന കുഞ്ഞിന് ജന്മം നല്കി. കോന്നി താലൂക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം അമ്മയേയും കുഞ്ഞിനേയും ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
- മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ
- നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു
- ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക്; പിണറായി വിജയന് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു
- എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ
- റെയില്‍വേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി; ഒന്നര വയസുകാരന് ട്രെയിന്‍ തട്ടി മരിച്ചു









