Kerala
എന്റെ അമ്മ എനിക്ക് ചുംബനം തരുന്നത് പോലെയാണ് തോന്നിയത്; അമൃതാനന്ദമയിയെ അഭിനന്ദിച്ചതില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്

അമൃതാനന്ദമയിയെ അഭിനന്ദിച്ചതില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്. എന്റെ അമ്മ എനിക്ക് ചുംബനം തരുന്നത് പോലെയാണ് തോന്നിയത്. എന്റെ അമ്മയുടെ പ്രായമുണ്ട്, ഞാൻ ആ സ്ഥാനത്താണ് അവരെ കണ്ടത്. ഞാൻ അമ്മയ്ക്ക് തിരിച്ചും ചുംബനം നൽകി.
അതിന് ഇവിടെ ആർക്കാണ് പ്രശ്നം. അവർ ദൈവം ആണോ അല്ലയോ എന്നത് എന്റെ വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.കായംകുളത്ത് നഗരസഭ ഗ്രന്ഥ ശാല ഉദ്ഘാടന പരിപാടിയിലാണ് പരാമർശം.
ഞങ്ങൾ ആരും അവർ ദൈവം ആണെന്ന് പറഞ്ഞിട്ടില്ല. അവർ ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. അതാണ് സംസ്ഥാന സർക്കാർ ചെയ്തത്. എല്ലാവർക്കും അവരുടെ ആലിംഗനത്തിൽ പെടാം. ഞങ്ങൾക്ക് പറ്റില്ല. അതങ് മനസ്സിൽ വെച്ചാൽ മതി എന്നും സജി ചെറിയാൻ വ്യക്തമാക്കി.



