ലോകത്തെ വിവിധ ഭാഗങ്ങളിലായി ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച താൻ നൊബേല്‍ പുരസ്കാരത്തിന് അർഹനെന്ന് ട്രംപ്

ലോകത്തെ വിവിധ ഭാഗങ്ങളിലായി രാജ്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ നടത്തിയ തന്റെ ഇടപെടല്‍ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ – പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന് ആവര്‍ത്തിക്കുന്ന ട്രംപ് ഏഴ് സംഘര്‍ഷങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചെന്നും ഇതിനില്ലാം നൊബേല്‍ പുരസ്കാരത്തന് അര്‍ഹനാണെന്നും വ്യക്തമാക്കുന്നു. ഏഴ് നൊബേല്‍ സമ്മാനങ്ങളെങ്കിലും തനിക്ക് ലഭിക്കേണ്ടതുണ്ടെന്നായിരുന്നു അമേരിക്കന്‍ കോര്‍ണര്‍സ്റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനന്റെ അത്താഴവിരുന്നില്‍ സംസാരിക്കവെ ട്രംപ് വ്യക്തമാക്കിയത്.
സംഘര്‍ഷങ്ങളില്‍ 60 ശതമാനവും അവസാനിപ്പിച്ചത് വ്യാപാര കരാറുകളുടെ പേരില്‍ ആണ്. വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ വ്യാപാര കരാറില്‍ നിന്ന് പിന്മാറുമെന്ന് അറിയിച്ചതോടെയാണ് ആണവ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിച്ചത് എന്നും ട്രംപ് അവകാശപ്പെട്ടു. യുക്രൈയ്ന് – റഷ്യ യുദ്ധം അവസാനിപ്പിച്ചാല്‍ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹനാണെന്ന് ചിലര്‍ തന്നോട് പറഞ്ഞു. അങ്ങനെയെങ്കില്‍ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെട്ട തനിക്ക് ഏത്ര നൊബേല്‍ പുരസ്കാരണങ്ങള് നല്‍കേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. എന്നാല്‍, യുക്രൈന് – റഷ്യ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പരാമര്‍ശം ആരുടേതെന്ന് ട്രംപ് വ്യക്തമാക്കിയില്ല.
റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള ബന്ധത്തിലായിരുന്നു പ്രതീക്ഷ. എന്നാല്‍ അദ്ദേഹം നിരാശപ്പെടുത്തി. പക്ഷേ ഏതെങ്കിലും ഒരു മാര്‍ഗം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയും. എന്നും ട്രംപ് അറിയിച്ചു.