KeralaNews

‘പലതും പറയാനുണ്ട്’ ; ബലാത്സം​ഗ കേസിൽ റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു

ബലാത്സം​ഗ കേസിൽ റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യൽ പൂര്‍ത്തിയായതിന് ശേഷം വേടനെ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരി​ഗണനയിലുള്ള കേസായതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല, എല്ലാം പറയാം എന്നായിരുന്നു വേടന്റെ മറുപടി. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടൻ പറഞ്ഞു. രാവിലെ പത്ത് മണിമുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

അതേസമയം, റാപ്പർ വേടനെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ബഹളവുമായി യുവാക്കൾ രംഗത്തെത്തി. മദ്യപിച്ച് ബഹളം വെച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ മുതൽ ഇവർ തൃക്കാക്കര പൊലിസ് സ്റ്റേഷന് മുന്നിലുണ്ട്. ഇവർ കൂടുതൽ ബഹളം വെച്ചതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ‌ മദ്യലഹരിയിലാണ് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button