Kerala
കണ്ണൂരില്‍ പലസ്തീന് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരെ കേസ്

കണ്ണൂരില്‍ പലസ്തീന് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരെ കേസ്. ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗൈനേസഷന്‍ പ്രവര്‍ത്തകര്‍ക്കെതിരെ ആണ് കേസെടുത്തത്. മാടായി പാറയിലാണ് പ്രകടനം നടത്തിയത്. സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമമെന്ന് FIRല്‍ പറയുന്നു. പഴയങ്ങാടി പൊലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.
പ്രകടനം ചില സംഘടനയില്‍ പെട്ട ആളുകള്‍ക്ക് എതിര്‍പ്പുള്ളതായി പൊലീസിന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ ഏത് സംഘടനയാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. കേരള ഹൈക്കോടതിയുടെ പാരിസ്ഥിതിക സംരക്ഷണം സംബന്ധിച്ച് ഉത്തരവുള്ള മാടായിപ്പാറയില്‍ യാതൊരു അനുമതിയുമില്ലാതെയാണ് പ്രകടനം നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.



