സംസ്ഥാനത്ത് ചികിത്സാപ്പിഴവ് ആരോപിച്ച കേസുകളില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതി; ഇടപെടലുമായി ഹൈക്കോടതി

സംസ്ഥാനത്ത് ചികിത്സാ പിഴവ് ആരോപിച്ചുള്ള കേസുകളില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുന്നതിനു ഹൈക്കോടതി കരട് മാര്‍ഗരേഖ പുറപ്പെടുവിച്ചു. 12 നിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ പാനലും ഉന്നതാധികാര സമിതിയും രൂപീകരിക്കണമെന്നാണ് ജസ്റ്റിസ് വി ജി അരുണ്‍ ഉത്തരവിട്ടിരിക്കുന്നത്. രണ്ടു മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ പ്രതികളായ കേസുകള്‍ പരിഗണിക്കുകയായിരുന്നു കോടതി.

പരാതിയെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ മേലധികാരിയെ വിവരമറിയിക്കുകയും വിദ്ഗ്ധരുടെ പാനല്‍ വിളിച്ചു ചേര്‍ക്കാന്‍ അഭ്യര്‍ഥിക്കുകയും വേണം. ചികിത്സാ പിഴവ് പരാതി ഉയര്‍ന്നാല്‍ അത് കൈകാര്യം ചെയ്യുന്നതിനു പ്രാപ്തരായ ഓരോ മേഖലയിലും വിദഗ്ധരായ ഡോക്ടര്‍മാരുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ ഉണ്ടാവണം. ഇതില്‍ നിന്ന് ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ളവരെ വിദഗ്ധരുടെ പാനലിലേക്ക് നിയോഗിക്കാം. രൂപീകരിച്ച് 30 ദിവസത്തിനുള്ളില്‍ വിദഗ്ധ പാനല്‍ തങ്ങളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. പരാതിക്കാര്‍ക്കും ഡോക്ടര്‍ക്കും നോട്ടിസ് നല്‍കുകയും ഇരുകൂട്ടര്‍ക്കും പറയാനുള്ളത് രേഖാമൂലം നല്‍കാന്‍ അനുവദിക്കുകയും വേണം. തുടങ്ങി 12 മാര്‍ഗ നിര്‍ദേശങ്ങളാണ് കോടതി നല്‍കിയിരിക്കുന്നത്.