മേഘ വിസ്‌ഫോടനവും മണ്ണിടിച്ചിലും; ജമ്മു കാശ്മീരില്‍ 11 മരണം

മേഘ വിസ്‌ഫോടനത്തിലും മണ്ണിടിച്ചിലും ജമ്മു കാശ്മീരില്‍ 11 മരണം. കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദ്ദേശം നല്‍കി. മഴക്കെടുതിയില്‍ ഹിമാചലിലെ നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നു.
ജമ്മു കശ്മീരില്‍ ഇന്ന് പുലര്‍ച്ചയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
അഞ്ചു കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. കാണാതായവര്‍ക്കായി തിരിച്ചില്‍ ഊര്‍ജിതമാക്കി. റംബാനിലെ രാജ്ഗഡില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദുരന്തത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. പ്രശ്‌നബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ ഹിമാചലിലെ നിരവധി റോഡുകളും പാലങ്ങങ്ങളും തകര്‍ന്നു. മണ്ണിടിച്ചിലില്‍ ചമ്പയിലെ നിരവധി വീടുകള്‍ക്ക്
കേടുപാടുകള്‍ സംഭവിച്ചു. ശക്തമായ മഴയില്‍ ഗംഗാനദി കരകവിഞ്ഞൊഴുകുകയാണ്. ഋഷികേശിലും ഹരിദ്വാറിലുമായി ഗംഗാതീരങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റി. മഴക്കെടുതി ബാധിച്ച പഞ്ചാബില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉന്നത അധികാര സമിതി രൂപീകരിച്ചു.


