News

അനധികൃത സ്വത്ത് സമ്പാദന കേസ്; വിജിലന്‍സ് കോടതി ഉത്തരവിന് സ്റ്റേ

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് ആശ്വാസം. കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിജിലന്‍സ് കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു എംആര്‍ അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ചാണ് ഹര്‍ജി പരി?ഗണിച്ചത്.

എഡിജിപിയാണ് അജിത് കുമാര്‍ അതിനാല്‍ അദേഹത്തിനെതിരെ അന്വേഷണം നടത്തേണ്ടത് ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ്. എന്നാല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്. ഇത് എങ്ങനെ സാധ്യമാകുമെന്ന് ഇന്നലെ കോടതി ചോദിച്ചിരുന്നു. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നായിരുന്നു അജിത് കുമാറിന്റെ വാദം. കേസില്‍ വസ്തുതകള്‍ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനല്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള മുഖേന നല്‍കിയ ഹര്‍ജിയില്‍ അജിത് കുമാര്‍ ആവശ്യപ്പെട്ടത്. ഇതാണ് കോടതി ഇപ്പോള്‍ അംഗീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button