Kerala
ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം; ഉമ തോമസ്

യുവനടിയുടെ ആരോപണങ്ങളെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി ഉമ തോമസ് എംഎല്‍എ. ആര് തെറ്റ് ചെയ്താലും അവര്‍ ശിക്ഷിക്കപ്പെടണം എന്ന് ഉമ തോമസ് പറഞ്ഞു .കുറ്റം തെളിയിക്കപ്പെടുന്നത് വരെ മാറി നില്‍ക്കാമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം അറിയിക്കുകയായിരുന്നെനും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘രാഹുലിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണ്, അദ്ദേഹത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് അന്വേഷണം നടക്കും, കുറ്റം തെളിയുന്നത് വരെ മാറി നില്‍ക്കാമെന്ന് രാഹുല്‍ സ്വയം അറിയിച്ചിട്ടുണ്ട് ”എംഎല്‍എ വ്യക്തമാക്കി. സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് എപ്പോഴും കൃത്യമായ നിലപാട് എടുത്തിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.