രാഹുലിനെതിരെ നടപടി വൈകരുത്; രമേശ് ചെന്നിത്തല

ലൈംഗിക സന്ദേശാരോപണത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിലപാട് കടുപ്പിക്കുന്നു. നടപടി വൈകരുതെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. സമയം നീളുന്നതോടെ പാര്‍ട്ടിക്ക് അപകീര്‍ത്തി വരുമെന്ന് ചെന്നിത്തല വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് വിഡി സതീശനും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാഹുലിനെ ഇനി ചേര്‍ത്തുപിടിക്കാന്‍ കഴിയില്ലെന്നും നടപടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരിക്കുമെന്നും സതീശന്‍ അറിയിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പിന്നീട് പ്രതികരിക്കാമെന്ന് സൂചിപ്പിച്ചു.
വിവാദത്തില്‍ എഐസിസി നേരിട്ട് ഇടപെട്ടിട്ടുണ്ട്. പരാതികള്‍ അന്വേഷിക്കാന്‍ കെപിസിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കമാന്‍ഡിന് ലഭിച്ച ചില പരാതികള്‍ സംസ്ഥാന നേതൃത്വത്തിനും കൈമാറിയതായും സൂചനയുണ്ട്.