National

ശുഭാംശു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗ് വസതിയിലായിരുന്നു കൂടിക്കാഴ്ച. ഐഎസ്ആര്‍ഒ ബഹിരാകാശയാത്രികന്റെ ജാക്കറ്റ് ധരിച്ച ശുക്ലയെ മോദി ആലിംഗനത്തോടെയാണ് സ്വീകരിച്ചത്. തോളില്‍ കൈവെച്ച് അഭിനന്ദിക്കുകയും ചെയ്തു

പ്രധാനമന്ത്രിക്ക് ആക്സിയം-4 മിഷന്‍ പാച്ച് സമ്മാനിച്ച ശുഭാംശു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ദൗത്യത്തിനിടെ ഓര്‍ബിറ്റല്‍ ലാബില്‍ കൊണ്ടുപോയ ദേശീയ പതാകയുമായി ഇരുവരും നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രി എക്‌സില്‍ പങ്കുവച്ചു.

ശുഭാംശു ശുക്ലയുമായി വളരെ മികച്ച ആശയവിനിമയം നടത്തി. ബഹിരാകാശത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍, ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതി, ഇന്ത്യയുടെ അഭിലാഷമായ ഗഗന്‍യാന്‍ ദൗത്യം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അദ്ദേഹത്തിന്റെ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു,” പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button