Business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയ്ക്ക് ഹാട്രിക് ബ്രേക്ക്. തുടര്‍ച്ചയായി മൂന്നാം ദിവസവും വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 74,200 രൂപയാണ് ഇന്ന് നല്‍കേണ്ടി വരിക. ഗ്രാമിന് 9275 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.