മോദി അനുകൂല പ്രസ്താവനകള്‍ അവസാനിപ്പിക്കണം; തരൂരിനെതിരെ വിമര്‍ശനവുമായി മുരളീധരന്

ഡോ.ശശി തരൂര്‍ എംപിക്ക് എതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ഇടയ്ക്കുള്ള മോദി സ്തുതി അവസാനിപ്പിക്കണം. ഇന്ദിര ഗാന്ധിയെ വിമര്‍ശിച്ചത് പിന്‍വലിക്കാന്‍ തയ്യാറാകണം. നയം തിരുത്തിവന്നാല്‍ തിരുവനന്തപുരം കോര്പ്പറേഷന് തിരഞ്ഞെടുപ്പ് തരൂരിനെ മുന്നില്‍ നിര്‍ത്തി നയിക്കുമെന്നും പക്ഷേ നിലപാട് മാറ്റി വരണമെന്നും കെ മുരളീധരന് പറഞ്ഞു.
ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ മോചനത്തില്‍ ബിജെപിക്ക് മേല്ക്കൈയില്ലെന്ന് കെ മുരളീധരന് പറഞ്ഞു. അറസ്റ്റ് ചെയ്തവര്‍ തന്നെ സാന്ത്വനിപ്പിക്കാന്‍ എത്തി. ഇത് സഭയ്ക്കും സഭാ വിശ്വാസികള്‍ക്കും അറിയാമെന്നും കെ.മുരളീധരന് പറഞ്ഞു. അതേസമയം പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മാരത്തണ്‍ കൂടിക്കാഴ്ചകള്‍ നടക്കുകയാണ്.
ഡോക്ടര്‍ ശശി തരൂരുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്നലെ രാത്രിയില്‍ ചര്‍ച്ച നടത്തി. ചര്‍ച്ച പോസിറ്റീവായിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. പുനഃസംഘടനയ്ക്ക് തരൂര്‍ സഹകരണം വാഗ്ദാനം ചെയ്തു.
ല്ഹിയില് വിപുലമായ ചര്‍ച്ചകള്‍ നടക്കുകയാണ്.



