കുളച്ചല്‍ യുദ്ധവിജയ വാര്‍ഷികം ആചരിച്ചു

തണല്‍ക്കൂട്ടം സൊസൈറ്റി ഫോര്‍ കള്‍ചറല്‍ ഹെറിറ്റേജിന്റെ ആഭുമുഖ്യത്തിന്‍ കുളച്ചല്‍ യുദ്ധവിജയ വാര്‍ഷികം ആചരിച്ചു. പൈതൃക യാത്ര കരസേനയുടെ പാങ്ങോടുള്ള കുളച്ചല്‍ ഗേറ്റിനു സമീപം പുലര്‍ച്ചെ 5.30ന് ബ്രിഗേഡ് ക്യാംപ് കമാന്‍ഡന്റ് കിരണ്‍ കെ. നായര്‍ ഫ്‌ലാഗ്ഓഫ് ചെയ്തു. കുളച്ചലിലെ യുദ്ധവിജയ സ്മാരകത്തില്‍ രാവിലെ 7.30 ന്പുഷ്പാര്‍ച്ചന, അനുസ്മരണം, രണ്ടാം പൈതൃക കോണ്‍ഗ്രസിന്റെ ഭാഗമായുള്ള പൈതൃക പ്രവര്‍ത്തകരുടെ സംഗമം എന്നിവ നടന്നു.
ചരിത്രകാരന്മാരായ ഡോ.ടി.പി ശങ്കരന്‍കുട്ടി നായര്‍, പ്രഫ എസ്. രാജശേഖരന്‍ നായര്‍, പ്രതാപ് കിഴക്കേമഠം, ശങ്കര്‍ ദേവഗിരി, പ്രസാദ് നാരായണന്‍, അംബിക അമ്മ എം. എസ്. ശംഭുമോഹന്‍, നിസാര്‍ യാക്കൂബ് , ആര്‍. എസ്. പത്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു..
1741 ജൂലൈ 31 നു ലോക ചരിത്രത്തില്‍ ആദ്യമായി ഒരു യൂറോപ്പ്യന്‍ സേനയെ ഒരു ഏഷ്യന്‍ ശക്തി പരാജയപ്പെടുത്തി.. വേണാട് സൈന്യം ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ സേനയെ തോല്‍പ്പിച്ചു. തുടര്‍ന്ന് ഡച്ച് സേനാ മേധാവിയെ വേണാട് സൈന്യത്തിന്റെ തടവുകാരന്‍ ആക്കി. തിരുവിതാംകൂറിന്റെ അടിത്തറ പാകിയ ഈ യുദ്ധമായിരുന്നു ഇന്ത്യന്‍ ആര്‍മിയുടെ ആധുനികവല്‍ക്കരണത്തിനു തുടക്കം കുറിച്ച സംഭവ വികാസങ്ങള്‍ക്ക് അടിസ്ഥാനമായതും.. യുദ്ധത്തില്‍ നായര്‍ സേനയെ നയിച്ച ചെമ്പക രാമന്‍ പിള്ളയെയും അറുമുഖന്‍ പിള്ളയെയും നാണുപിള്ളയെയും നാട്ടുപ്പടയെ നയിച്ച പനച്ചിയമ്മാളിനെയും ചേവകര്‍ (ഈഴവപ്പടയെ) പടയെ നയിച്ച രാഘവ ചേകവരെയും കടല്‍യുദ്ധത്തില്‍ പങ്കെടുത്ത മല്‍സ്യത്തൊഴിലാളികളെയും ചടങ്ങില്‍ അനുസ്മരിച്ചു സംസാരിച്ചു.