Kerala

മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാം; വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരളത്തില്‍ ജൂണ്‍ ജൂലൈ ആണ് മഴക്കാലം ഏപ്രില്‍ മെയ് മാസത്തിലെ അവധി മാറ്റുന്നത് ചര്‍ച്ചയാക്കാം ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കാം മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടന പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഹൈസ്‌കൂളില്‍ 9.45 മുതല്‍ 4.15 വരെയായി തന്നെ ക്ലാസ് സമയം തുടരും. മദ്രസ സമയത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എതിര്‍പ്പ് ഉയര്‍ത്തിയ സമസ്ത വഴങ്ങിയിരുന്നു. പരാതി ഉന്നയിച്ച സമസ്ത വിഭാഗങ്ങള്‍ക്ക് പുറമെ മറ്റ് വിഭാഗങ്ങളെയും മാനേജ്‌മെന്റുകളെയും ചര്‍ച്ചക്ക് വിളിച്ച സര്‍ക്കാറിന്റെ തന്ത്രം ഫലം കാണുകയായിരുന്നു. സമയത്തില്‍ മാറ്റം വരുത്തി അക്കാഡമിക് കലണ്ടര്‍ അന്‍ുസരിച്ച് ക്ലാസ് തുടങ്ങിയത് മന്ത്രി അവരെ ബോധ്യപ്പെടുത്തി. സമയമാറ്റം ഹൈക്കോടതിയെ അറിയിച്ചതിനാല്‍ പിന്നോട്ട് പോകാനുള്ള പ്രയാസവും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button