Blog

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെപ്പോലെ പെരുമാറുന്നു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനം

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ. സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് ജില്ലാ നേതൃസംഗമത്തിൽ വെച്ച് പ്രതിനിധികൾ ആരോപിച്ചു. വിമർശനം കടുത്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ വേദി വിട്ടുപോയെങ്കിലും പിന്നീട് തിരികെ എത്തി.

സംഘടന പ്രവർത്തനത്തിൽ രാഹുൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. വിമർശനങ്ങളെ നേതൃത്വം അംഗീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, വയനാട് പുനരധിവാസത്തിനായുള്ള ഫണ്ട് പിരിവുകൾ ഓഗസ്റ്റ് 15-നകം പൂർത്തിയാക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നിർദേശിച്ചു. സമയപരിധിക്കുള്ളിൽ ഫണ്ട് പിരിവ് പൂർത്തിയാക്കാത്ത മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഭിന്നതകൾ വ്യക്തമാക്കുന്നതാണ് ഇടുക്കിയിൽ നടന്ന ഈ നേതൃസംഗമം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button