KeralaNews

സംസ്ഥാനത്തെ തെരുവുനായ ആക്രമണം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി, കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം

സംസ്ഥാനത്തെ തെരുവുനായ ആക്രമണങ്ങളില്‍ രൂക്ഷ പ്രതികരണവുമായി ഹൈക്കോടതി. നായ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി മാതൃകയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തെരുവുനായ്ക്കള്‍ക്കായി വാദിക്കുന്നവര്‍ അവയെ ഏറ്റെടുക്കാന്‍ തയാറാണോ എന്നും കോടതി ചോദിച്ചു. ഒരുവര്‍ഷത്തിനിടെ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് ക കടിയേറ്റതെന്നും, 16 പേരാണ് മരിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

നായ്ക്കളുടെ കടിയേറ്റവര്‍ക്കേ അതിന്റെ വേദനയും പ്രയാസവും മനസിലാകൂയെന്ന് ജസ്റ്റിസ് സിഎസ് ഡയസ് പറഞ്ഞു. തെരുവുനായ ആക്രമണം മൂലം ഉറ്റവരെ നഷ്ടപ്പെമായവരുണ്ട്. ആളുകള്‍ക്ക് രാവിലെ നടക്കാന്‍ പോകാന്‍ പോലും കഴിയുന്നില്ല. ഇതിനൊരു പരിഹാരം ഉണ്ടായേ മതിയാവൂ. മനുഷ്യരും മൃഗങ്ങളും സഹവര്‍ത്തിക്കുന്നുണ്ടെങ്കിലും മനുഷ്യരുടെ അവകാശങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തേ മതിയാകൂ. കടിയേറ്റവരില്‍ വാക്‌സിന്‍ എടുത്ത കുട്ടികള്‍ പോലും മരിക്കുന്നു എന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.

വന്യമൃഗ ആക്രമണങ്ങളെപ്പോലെ തെരുവുനായ ആക്രമണവും പരിഗണിക്കണം. 9000ത്തോളം അപേക്ഷകള്‍ നഷ്ടപരിഹാരത്തിനായി കെട്ടിക്കിടക്കുന്നു. എന്നാല്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് പറഞ്ഞിട്ട് ഒന്നും നടന്നിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് നായ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി മാതൃകയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാനും ഉത്തരവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button