അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആറ്റിങ്ങലെത്തി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര എട്ടു മണിക്കൂർ പിന്നിടുമ്പോഴാണ് ആറ്റിങ്ങലിലെത്തുന്നത്. നിലവിൽ വിലാപയാത്ര 28 കിലോമീറ്ററാണ് പിന്നിട്ടിരിക്കുന്നത്. മൂന്നുമുക്കിലും ബസ് സ്റ്റാൻ്റിലും പൊതുജനത്തിന് അന്തിമോപചാരമർപ്പിക്കാൻ സൗകര്യമൊരുക്കും. വഴിനീളെ റോഡിനിരുവശവും വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്.

രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരത്ത് ദർബാർ ഹാളിൽ എത്തിച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎമ്മിന്റെ പിബി അംഗങ്ങൾ, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പ്രിയ നേതാവിന് ആദരം അർപ്പിച്ചു.