സംസ്ഥാനത്ത് സ്ഥിരീകരിച്ച നിപ കേസുകളില്‍ ആകെ 609 പേര്‍ സമ്പര്‍ക്ക പട്ടികയിലെന്ന് ആരോഗ്യവകുപ്പ്. പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രോഗ ലക്ഷണങ്ങളുടെ ചികിത്സയില്‍ കഴിയുന്ന ആളുടെ പരിശോധന ഫലം നെഗറ്റീവ് ആയി
അതേസമയം മണ്ണാര്‍ക്കാട് നഗരസഭ, കാരാകുര്‍ശ്ശി കുമരംപുത്തൂര്‍ പഞ്ചായത്ത് കരിമ്പുഴ പഞ്ചായത്ത് എന്നിവിടങ്ങളിലായി 17 വാര്‍ഡുകളില്‍ കണ്ടൈന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്
കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളും ഫീവര്‍ സര്‍വൈലന്‍സും ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ വിദഗ്ധ ടീം സ്ഥലം സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
മലപ്പുറം ജില്ലയില്‍ 207 പേരും പാലക്കാട് 286 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 8 പേരാണ് ഐസിയു ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയില്‍ ഇതുവരെ 72 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 5 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 133 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.