Kerala

വിസിയുടെ ഒപ്പിനായി കാത്തുനില്‍ക്കുന്നത് 2500 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍

തിരുവനന്തപുരം:കേരള സര്‍വകലാശാലയിലെ വിസി രജിസ്ട്രാര്‍ പോരില്‍ ഫയല്‍ നീക്കം സ്തംഭനത്തില്‍.വി സി യുടെ ഒപ്പിനായി കാത്ത് നില്കുന്നത് 2500 ഡിഗ്രി സര്‍ട്ടിഫിക്കറ്റ്കലാണ്. അതാത് സെക്ഷനുകളിലാണ് ഫയലുകള്‍ കെട്ടിക്കിടക്കുന്നത്..നിരവധി അക്കാഡമിക കോഴ്‌സ് അംഗീകാരത്തിനുള്ള ഫയലുകളാണ് തീരുമാനമാകാതെ കിടക്കുന്നത്.അധ്യാപകരുടെ CAS ( Career Advancement Scheme ) promotion ഫയലുകള്‍,സര്‍വകലാശാലയ്ക്ക് അധിക പ്ലാന്‍ ഫണ്ട് അനുവദിക്കാനുള്ള അപേക്ഷ എന്നിവയടക്കം കെട്ടിക്കിടക്കുകയാണ്

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍ ഇന്ന് ഗവര്‍ണറെ കണ്ടേക്കും. സര്‍വ്വകലാശാലയിലെ ഭരണ സ്തംഭനാവസ്ഥ അറിയിക്കുന്നതിനാണ് കൂടിക്കാഴ്ച. സര്‍വകലാശാലയില്‍ പ്രക്ഷോഭം ശക്തിപ്പെട്ടതിനാല്‍ രണ്ടാഴ്ചയായി മോഹന്‍ കുന്നുമ്മലിന് യൂണിവേഴ്‌സിറ്റിയിലേക്ക് എത്താന്‍ കഴിയുന്നില്ല. ഇതിനിടെ ഇ ഫയല്‍ സംവിധാനം ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്ക് നല്‍കാന്‍ അനുമതി തേടി വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിട്ടുണ്ട്. അഡ്മിന്‍ ആക്‌സസ് തനിക്ക് മാത്രമാക്കണമെന്ന വി സി യുടെ ആവശ്യം സ്വകാര്യ പ്രൊവൈഡര്‍മാര്‍ നിരസിച്ചതിനു പിന്നാലെയാണിത്. അടിയന്തരഘട്ടത്തില്‍ സിന്‍ഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള അവകാശം ഉപയോഗിച്ചാണ് ചാന്‍സലറുടെ നീക്കങ്ങള്‍. ഈ ഫയല്‍ സംവിധാനം അട്ടിമറിക്കാനാണ് ചാന്‍സറുടെ നീക്കം എന്നാണ് ഇടത് സിന്‍ഡിക്കേറ്റ് കുറ്റപ്പെടുത്തുന്നുണ്ട്.

സര്‍വകലാശാലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ തടയാനും പോലീസ് സുരക്ഷ ഉറപ്പാക്കാനും ആവശ്യപ്പെട്ടുള്ള പുതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജി ഇന്ന് തന്നെ കോടതിയുടെ മുന്നിലെത്തിക്കാനാണ് നീക്കം. ഇതിനിടെ സിന്‍ഡിക്കേറ്റ് വിളിക്കണമെന്ന കത്ത് തുടര്‍ച്ചയായി അവഗണിച്ചാല്‍ കോടതിയില്‍ പോകാന്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും ആലോചിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button